സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് മുമ്പ് ; ശക്തമായ മഴ തുടരും; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിന് മുന്‍പോ ലഭ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക്- പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകുന്നതോടെ കേരളത്തില്‍ വ്യാപകമായി മഴ ഉണ്ടായേക്കും. ആയതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വരുന്ന ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യാസ് , ടൗട്ടെ ചുഴലികാറ്റുകളുടെ പശ്ചാത്തലത്തില്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നായിരുന്നു പ്രവചനം. എന്നാള്‍ ഇതില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ മാറ്റാമുണ്ടാകമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ജില്ലകളും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന തീയതിയും

30-05-2021 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍

31-05-2021 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

01-06-2021 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍

02-06-2021 : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

03-06-2021 : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം