Home World അമേരിക്കയിൽ ചെറിയ ജെറ്റ് വിമാനം തടാകത്തിൽ തകർന്നു വീണു

അമേരിക്കയിൽ ചെറിയ ജെറ്റ് വിമാനം തടാകത്തിൽ തകർന്നു വീണു

0

നാഷ് വില്ലെ: ടെന്നസിയിലെ തടാകത്തിൽ ചെറു ജെറ്റ് വിമാനം തകർന്ന് വീണു. വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതയാണ് നിഗമനം. ശനിയാഴ്ചയാണ് ചെറിയ ജെറ്റ് വിമാനം തടാകത്തിൽ പതിച്ചത്. ഏഴ് യാത്രക്കാരിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

സമീപത്തുള്ള വിമാനത്താവളത്തിൽ നിന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വിമാനം യാത്ര തിരിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. രക്ഷാദൗത്യം രാത്രി വൈകിയും തുടരുന്നതായും വിമാനത്തിലെ യാത്രക്കാരെ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങിയതായും റൂഥർഫോർഡ് കൗണ്ടി രക്ഷാസേന ക്യാപ്റ്റൻ ജോഷ്വ സാൻഡേഴ്‌സ് പ്രതികരിച്ചു.

യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിച്ച ശേഷം മാത്രമേ അവരുടെ പേരുവിവരം പുറത്തു വിടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തെ സംബന്ധിച്ച കൂടുതൽ വിവരം പുറത്തു വിടാൻ അധികൃതർ തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here