Home Politics നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ; ചിറ്റയം ഗോപകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ; ചിറ്റയം ഗോപകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി

0

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് സാധ്യത.

നിലവില്‍ ഭരണപക്ഷത്തിന് 99 എംഎല്‍എമാരാണ് ഉള്ളത്. പ്രതിപക്ഷത്ത് 41 പേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എംബി രാജേഷ് 96 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥ് 40 വോട്ടുകളാണ് നേടിയത്. നിലവിലെ അംഗബലം അനുസരിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചുകയറാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here