തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേരള തീരത്ത് പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റിനും 3.8 മീറ്റര്‍ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. തീരദേശവാസികളും ജാഗ്രത പാലിക്കണം.
ഒറ്റപ്പെട്ട മഴയുടെ സാഹചര്യത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച്ച അഞ്ച് ജില്ലകളിലും തിങ്കളാഴ്ച്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.