തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധ ഉപകരണങ്ങളുടെ വിലകുറച്ച നടപടി തിരുത്തി സർക്കാർ. വിതരണക്കാരുടെ സമ്മർദത്തിന് വഴങ്ങിയ സർക്കാർ കൊറോണ സുരക്ഷാ ഉപകരണങ്ങളുടെ വില മുപ്പത് ശതമാനം വരെ വില വർധിപ്പിച്ചു. ഇതോടെ 100 മി.ലി സാനിറ്റൈസറിന് 10 രൂപയിലേറയും പൾസ് ഓക്സിമീറ്ററിന് 300 രൂപയും ഒറ്റയടിക്ക് വർധിക്കും.
പുതിയ വിലയും നിലവിലെ വിലയും
സാനിറ്റൈസർ 100 മി.ലി-66 രൂപ (55)
പൾസ് ഓക്സിമീറ്റർ-1800 രൂപ (1500)
പപിഇ കിറ്റ്-328 രൂപ (273)
എൻ95 മാസ്ക്-26 രൂപ (22)
സർജിക്കൽ മാസ്ക്-അഞ്ച് രൂപ (3.90)
ഫേയ്സ് ഷീൽഡ്-25 രൂപ (21)
സർജിക്കൽ ഗൗൺ-78 രൂപ (65)