സെക്രട്ടിയേറ്റിൽ 50 % ജീവനക്കാർ ഹാജരാകണം; സാങ്കേതിക സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തും

തിരുവനന്തപുരം: സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതൽ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണം.

ചകിരി മില്ലുകൾക്ക് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രവർത്തിക്കാം. വളം, കീടനാശിനി വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാനും അനുമതി നൽകും.

സാങ്കേതിക സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തും. മറ്റ് സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15 ന് ശേഷം നടത്താനാകുമോയെന്ന് പരിശോധിക്കും.

വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തും.