Home Local News എരുമയ്ക്ക് വെള്ളം നൽകാൻ പോയ വൃദ്ധ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

എരുമയ്ക്ക് വെള്ളം നൽകാൻ പോയ വൃദ്ധ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

0

കോഴിക്കോട്: എരുമയ്ക്ക് വെള്ളം നൽകാൻ പോകുന്നതിനിടെ വീടിന് സമീപത്തെ പറമ്പിലെ വെള്ളക്കെട്ടിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്മാവതിയാണ് മരിച്ചത്. വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

എരുമയ്ക്ക് വെള്ളം നൽകാൻ പോയ പത്മാവതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് കെഎസ്ഇബിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൃതദേഹം പുറത്തെടുത്തു.

ലൈൻ പൊട്ടി വീണ വിവരം അയൽവീട്ടുകാർ അറിയിച്ചിട്ടും കെഎസ്ഇബി അധികൃതർ എത്തി പ്രശ്നം പരിഹരിക്കാത്തതാണ് പത്മാവതിക്ക് ഷോക്കേൽക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ലൈൻ പൊട്ടിവീണ വിവരം ആരും അറിയിച്ചിട്ടില്ലെന്നും പ്രദേശത്ത് വൈദ്യുതി ഇല്ലെന്നുള്ള വിവരം മാത്രമാണ് ലഭിച്ചതെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here