ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,22,315 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ മരണസംഖ്യ 3,03,720 ആണ്. ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,60,51,962 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
അതേസമയം, രാജ്യത്തൊട്ടാകെ 9,000 ത്തോളം പേര്‍ക്ക് മ്യൂക്കോമൈക്കോസിസ് അഥവാ കറുത്ത ഫംഗസ് ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത് ഫംഗസ് ബാധിരുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നിന്റെ 23,000 ഡോസുകള്‍ അധികമായി വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.