Home Sports ഐപിഎൽ പൂരം യുഎഇയിൽ നടക്കാൻ സാധ്യത; സെപ്റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെ രണ്ടാം ഘട്ടം!

ഐപിഎൽ പൂരം യുഎഇയിൽ നടക്കാൻ സാധ്യത; സെപ്റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെ രണ്ടാം ഘട്ടം!

0

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 14-ാം സീസണിന്റെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെയുള്ള കാലയളവിലാകും മത്സരങ്ങൾ നടക്കുമെന്നാണ് സൂചന.

ട്വന്റി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ താരങ്ങൾക്ക് വാം അപ്പിനുള്ള അവസരമായും ഐപിഎൽ ഉപയോഗിക്കാം എന്നാണ് കണക്കുകൂട്ടൽ.

ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾക്കു പുറമെ നോക്കൗട്ട് മത്സരങ്ങളും യുഎയിൽ തന്നെ നടക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മെയ് 29 ന് ബിസിസിഐ നടത്തുമെന്നാണ് വിവരം.

നോക്കൗട്ടിലെത്താതെ പുറത്താകുന്ന ടീമുകളിലെ താരങ്ങൾക്ക് അതാത് ദേശീയ ടീമുകൾക്കൊപ്പം ചേരാമെന്നും ബിസിസിഐ കണക്കുകൂട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here