Home Education സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കാൻ സാധ്യത

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കാൻ സാധ്യത

0

ന്യൂഡെൽഹി: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആകെ 174 വിഷയങ്ങളാണ് തിരഞ്ഞെടുക്കാനുള്ളത്. ഇതിൽ 20 വിഷയങ്ങളെയാണ് പ്രധാന വിഷയങ്ങളായി കണക്കാക്കുന്നത്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ജോഗ്രഫി, എക്കണോമിക്സ്, ഇംഗ്ലീഷ് മുതലായവ ഇക്കൂട്ടത്തിൽ ഉൾപ്പെടും. പരമാവധി ആറ് വിഷയമാണ് ഒരു വിദ്യാർത്ഥിയ്ക്ക് പഠിക്കാൻ ഉണ്ടാവുക. സാധാരണ ഗതിയിൽ ഇതിൽ നാലെണ്ണവും പ്രധാന വിഷയമായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here