Home Politics രാഹുല്‍ ഗാന്ധിയ്ക്ക് ഫേസ്ബുക്കില്‍ ഓർമപ്പൂക്കൾ അർപ്പിച്ച് മുൻമന്ത്രി പികെ അബ്ദു റബ്ബ് ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ; ഒടുവിൽ പോസ്റ്റ് മുക്കി

രാഹുല്‍ ഗാന്ധിയ്ക്ക് ഫേസ്ബുക്കില്‍ ഓർമപ്പൂക്കൾ അർപ്പിച്ച് മുൻമന്ത്രി പികെ അബ്ദു റബ്ബ് ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ; ഒടുവിൽ പോസ്റ്റ് മുക്കി

0

തിരുവനന്തപുരം : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ വയനാട് എംപി രാഹുല്‍ ഗാന്ധിയ്ക്ക് ഫേസ്ബുക്കില്‍ ഓർമപ്പൂക്കൾ അർപ്പിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ അബ്ദു റബ്ബ്. രാജീവ് ഗാന്ധിയുടെ ഓര്‍മ്മ ദിനത്തിലിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദു റബ്ബിന് അബദ്ധം പറ്റിയത്.

”ഇന്ത്യയുടെ സമഗ്ര മേഖലകളിലും പുരോഗതിയുടെ വിസ്‌ഫോടനം തീര്‍ത്ത, സ്വജീവന്‍ തന്നെ രാജ്യത്തിനു സമര്‍പ്പിച്ച ശ്രീ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കള്‍” എന്നായിരുന്നു പോസ്റ്റ്

തുടര്‍ന്ന് ഈ പോസ്റ്റ് വൈറലാകുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്തതോടെയാണ് അദേഹത്തിന് അബദ്ധം മനസിലായത്. തുടര്‍ന്ന് പോസ്റ്റ് എഡിറ്റ് ചെയ്ത് തെറ്റ് തിരുത്തി. എന്നിട്ടും എഡിറ്റ് ഹിസ്റ്ററി വെച്ച്‌ ട്രോള്‍ തുടങ്ങിയതോടെ അബ്ദു റബ്ബ് പോസ്റ്റ് മുക്കുകയും പുതിയ പോസ്റ്റ് ഇടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here