കൊച്ചി: കേരള ഹൈക്കോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം. ഇന്ന് വൈകിട്ടാണ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള നീക്കം നടന്നത്. ഡാറ്റകൾ നഷ്ടപെട്ടിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണ്. സൈബർ സെല്ലിനാണ് അന്വേഷണ ചുമതല.
24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരത്തിലേറി മണിക്കൂറുകൾക്കുള്ളിലാണ് ഹാക്കിംഗ് ശ്രമം നടന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഹാക്കർമാരുടെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ല. നിലവിൽ വെബ് സൈറ്റ് പ്രവർത്തനക്ഷമമാണ്. ഡാറ്റകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.