Home Education സ്‌കൂളുകൾക്ക് മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടി; സിബിഎസ്ഇ പത്താംക്ലാസ്സ് ഫലം ഇനിയും വൈകും

സ്‌കൂളുകൾക്ക് മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടി; സിബിഎസ്ഇ പത്താംക്ലാസ്സ് ഫലം ഇനിയും വൈകും

0

ന്യൂഡെൽഹി: സിബിഎസ്ഇ പത്താംക്ലാസ്സ് വിദ്യാർഥികളുടെ മാർക്ക് അപ്‌ലോഡ് ചെയ്യാൻ സ്കൂളുകൾക്ക് നൽകിയ സമയപരിധി ജൂൺ 30 വരെ നീട്ടി. അതിനാൽ പരീക്ഷാഫലം വീണ്ടും നീളും. ജൂലായ് മാസം പ്രഖ്യാപിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. നേരത്തെ ജൂൺ 11-നകം മാർക്കുകൾ സമർപ്പിച്ച് ജൂൺ മൂന്നാംവാരത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ് സി വ്യക്തമാക്കിയിരുന്നു.

മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. ‘ഈ മഹാമാരിക്കാലത്ത് പല സംസ്ഥാനങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിബിഎസ് ഇ സ്കൂളുകളുടെയും അധ്യാപകരുടെയും സുരക്ഷ മാനിച്ച് വിദ്യാർഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടുകയാണെന്ന്’ സിബിഎസ്ഇ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് സന്യം ഭരദ്വാജ് അറിയിച്ചു.

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ മേയ് നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. അതിനാലാണ് വിദ്യാർഥികളുടെ അസൈൻമെന്റുകളും ക്ലാസ്സ് ടെസ്റ്റുകളുടെ മാർക്കും ഉപയോഗിച്ച് ഫലം മൂല്യനിർണയം നടത്താൻ ബോർഡ് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here