Home National മഹാമാരിയിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലുമായി യുവതി; സോഷ്യൽ മീഡിയയിൽ താരം

മഹാമാരിയിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലുമായി യുവതി; സോഷ്യൽ മീഡിയയിൽ താരം

0

ഗോഹട്ടി: കൊറോണ ബാധിച്ച് അമ്മയെ നഷ്ടമായ കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടാന്‍ സന്നദ്ധതയറിയിച്ച് ഒരു യുവതി. അവർ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയും മുംബൈയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന രോണിത കൃഷ്ണ ശര്‍മയാണ് താരമായി മാറിയത്. രോണിത അസാം സ്വദേശിയാണ്.

കൊറോണ ബാധിച്ച് അമ്മമാര്‍ മരിക്കുകയോ രോഗഭീഷണിമൂലം ഐസൊലോഷനില്‍ ആവുകയോ ചെയ്ത കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനാണ് രോണിത മുന്നോട്ടുവന്നത്. രോണിത തന്റെ നാടായ ഗുവാഹത്തിയിലെ മറ്റ് മുലയൂട്ടുന്ന അമ്മമാരോടും തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഗുവാഹത്തിയില്‍ ഏതെങ്കിലും നവജാതശിശുവിന് മുലപ്പാല്‍ വേണമെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ സഹായത്തിനുണ്ട്’ – എന്നാണ് രോണിത ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലാവുകയും രോണിതയെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here