റിയാദ്:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര വിലക്ക് നീക്കി സൗദി അറേബ്യ. എല്ലാ അതിര്‍ത്തികള്‍ക്കും ഒരു വര്‍ഷത്തിലേറെയായി തുടരുന്ന വിലക്കാണ് ഇന്ന് മുതല്‍ പിന്‍വലിക്കുന്നത്. നിയന്ത്രണങ്ങളോടെ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിയാണ് സൗദി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊറോണ വ്യാപനം ശക്തമായി തുടരുന്ന ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് തുടരും.
കൊറോണ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും, ആറ് മാസത്തിനുള്ളില്‍ കൊറോണ ഭേദമായവര്‍ക്കും സൗദിയിലേക്ക് പ്രവേശനാനുമതി ഉണ്ട്. ആരോഗ്യ ഇന്‍ഷുറ്ന്‍സുള്ള പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും യാത്ര ചെയ്യാം.
ടൂറിസ്റ്റ് വിസ മാത്രമുള്ള വിദേശി പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ല. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമാണ്. എന്നാല്‍ എട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല.
സൗദിയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ആ ര്ാജ്യങ്ങളിലെ കൊറോണ മാനദണ്ഡങ്ങള്‍ അറിഞ്ഞിരിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ എയര്‍ലൈന്‍സുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 43 രാജ്യാന്തര റൂട്ടുകളിലേക്കും 28 ആഭ്യന്തര റൂട്ടുകളിലേക്കുമാണ് സൗദി എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിക്കുന്നത്.