Home Covid-19 വില കുറഞ്ഞാൽ ഗുണം കുറയുമോ?; പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരം കുറഞ്ഞാൽ കൊറോണ പ്രതിരോധം അവതാളത്തിലാകും; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ

വില കുറഞ്ഞാൽ ഗുണം കുറയുമോ?; പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരം കുറഞ്ഞാൽ കൊറോണ പ്രതിരോധം അവതാളത്തിലാകും; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ

0

കൊച്ചി: കൊറോണ പ്രതിരോധ സാമഗ്രികൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നത് നല്ലതാണ്,ഗുണനിലവാരം കുറഞ്ഞാൽ കൊറോണ പ്രതിരോധം അവതാളത്തിലാകുമെന്ന ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ. ന്യായവിലക്കൊപ്പം ഗുണനിലവാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു. പ്രതിരോധ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വില നിയന്ത്രണം നടപ്പാക്കിയത്.

വിലനിയന്ത്രണം വരുന്നതോടെ ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകളാകും വിപണിയിലെത്തുകയെന്ന് ആരോഗ്യപ്രവര്‍ത്തകർക്ക് ആശങ്കയുണ്ട്. രോഗികളുമായി നേരിട്ട് ഇടപെടുന്നവരാണ് പിപിഇ കിറ്റ് ധരിക്കുന്നത്. നിലവാരം കുറഞ്ഞ കിറ്റുകള്‍ ഉപയോഗിച്ചാൽ രോഗം പിടിക്കാൻ സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ രോഗ ബാധയുണ്ടായാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം തന്നെ താളം തെറ്റുമെന്ന പരാതിയുമായി ഡോക്ടര്‍മാര്‍ തന്നെ രംഗത്തുവന്നത്.

കൊറോണ പ്രതിരോധത്തിനുള്ള പിപിഇ കിറ്റ് അടക്കമുള്ള ഉത്പന്നങ്ങളുടെ വില സർക്കാർ പുതുക്കി നിശ്ചിയച്ചത്തിൽ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവർത്തകർ. കുറഞ്ഞ വിലയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് പ്രമുഖ ക്യാൻസർ രോഗവിദഗ്ധൻ വിപി ഗംഗാധരൻ പറഞ്ഞു.

പിപിഇ കിറ്റിന് 273 രൂപ, എൻ95 മാസ്കിന് 22 രൂപ, ഫേസ് ഷിൽഡ് 21 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചിയിച്ച പുതിയ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here