ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ വ്യാപനം കുറയ്ക്കാൻ ലോക്ക് ഡൗൺ സഹായകരമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വളരെ പെട്ടെന്നുണ്ടായ കുറവ് ഡെൽഹിക്ക് ആശ്വാസം പകരുന്നുണ്ട്. ഒരാഴ്ചകൂടി ലോക് ഡൗൺ തുടർന്നാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
ഏപ്രിൽ 20ന് 28,395 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഡെൽഹിയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 6430 കേസുകൾ മാത്രമാണ്. എന്നിരുന്നാലും മുൻകരുതലിന്റെ ഭാഗമായാണ് മെയ് 24 രാവിലെ അഞ്ചുമണി വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
24 മണിക്കൂറിനിടെ 11,591 പേരാണ് രോഗമുക്തി നേടിയത്. 66000 പേരാണ് ചികിത്സയിലുള്ളത്. നിലവിൽ 11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.