കോട്ടയം: കനത്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിൽ മീനച്ചിലാറിന്റെ കരകളിൽ ആശങ്ക. പാലാ അടക്കമുള്ള പ്രദേശങ്ങൾ വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങൾ.
കോട്ടയം ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയാണ് പെയ്തത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായതായും പരാതികളുണ്ട്.
കനത്ത മഴയെ തുടര്ന്ന് ഇടുക്കി – മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളിലൂടെ 63.429 ക്യു. മീറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലൊരു നടപടി.