കൊച്ചി: സംസ്ഥാന നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും മുസ്ലീം ലീഗ് നേതാവുമായ കെ.എം. ഹംസകുഞ്ഞ്(86)അന്തരിച്ചു. വാർദ്ധക്യഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വീട്ടിലായിരുന്നു അന്ത്യം.
1982 മുതൽ 1986 വരെ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു. 1982 മുതൽ 87 വരെ മട്ടാഞ്ചേരിയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 1973ൽ കൊച്ചി കോർപ്പറേഷൻ മേയറായി പ്രവർത്തിച്ചിട്ടുണ്ട്.