Home Entertainment ബിരിയാണിയിലെ രം​ഗങ്ങൾ പ്രചരിക്കുന്നത് ലൈംഗിക ദൃശ്യങ്ങൾ എന്ന നിലയിൽ; പരാതിയും പരിഭവവുമായി നടൻ തോന്നയ്ക്കൽ ജയചന്ദ്രൻ

ബിരിയാണിയിലെ രം​ഗങ്ങൾ പ്രചരിക്കുന്നത് ലൈംഗിക ദൃശ്യങ്ങൾ എന്ന നിലയിൽ; പരാതിയും പരിഭവവുമായി നടൻ തോന്നയ്ക്കൽ ജയചന്ദ്രൻ

0

തിരുവനന്തപുരം: ദേശീയ പുരസ്കാരം അടക്കം നേടിയ സജിൻ ബാബു സംവിധാനം ചെയ്ത് ‘ബിരിയാണി’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് രണ്ടാഴ്ച മുൻപാണ്. ബിരിയാണ് റിലീസ് ചെയ്തോടെ താൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് തുറന്നു പറയുകയാണ്ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടൻ തോന്നയ്ക്കൽ ജയചന്ദ്രൻ.

ഇരുപത്തിയഞ്ച് വർഷമായി അഭിനയ രംഗത്തുള്ള തോന്നയ്ക്കൽ ജയചന്ദ്രൻ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയ കനി കുസൃതിയുടെ ഭർത്താവായ ‘നാസർ’ എന്ന വേഷമാണ് ചെയ്തത്. തനിക്ക് നേരിട്ട അനുഭവം ജയചന്ദ്രൻ പറയുന്നത് ഇങ്ങനെ.

ബിരിയാണിയിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാൽ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങൾ മാത്രം ചിലർ സോഷ്യൽ മീഡിയ വഴിയും, വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കാൻ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങൾ എന്ന നിലയിലാണ് പലതും വളരെ മോശം കമൻറുകളോടെ പ്രചരിപ്പിക്കുന്നത്.

സിനിമ സംബന്ധിച്ച പോസ്റ്റുകൾക്ക് അടിയിൽ പോലും ഇത്തരം പ്രചാരണം നടത്തുന്നു. ബിരിയാണി എന്ന ചിത്രം കണ്ടവർക്ക് ഈ രംഗങ്ങൾ എന്താണ് എന്ന് അറിയാം, ശരിക്കും ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങൾ എത്തിയത്. അതിൽ എൻ്റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ടെന്ന് ജയചന്ദ്രൻ പറയുന്നു.

‘ഒരു നാട്ടിൻപുറത്താണ് ഞാൻ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും ഞാൻ ഒരു സിനിമയിൽ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങൾ ലഭിച്ചവർ ആ രീതിയിൽ അതിനെ കാണുന്നില്ല. ഞാൻ വേറെ എന്തോ കെണിയിൽ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് തീർത്തും സങ്കടകരമാണെന്നും ജയചന്ദ്രൻ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here