ഡോക്ടർമാരും സൗകര്യങ്ങളും ഇല്ല; കൊറോണയിൽ നിന്നും ജീവൻ രക്ഷിക്കാൻ മതപരമായ പ്രാർത്ഥനയുമായി ഉത്തർപ്രദേശിൽ ഗ്രാമവാസികൾ

ല​ക്നോ: കൊറോണ രണ്ടാം തരംഗം ആ​ഞ്ഞ​ടി​ക്കുമ്പോ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ്രാ​മ​ങ്ങ​ളി​ലെ സ്ഥി​തി അ​തി​ദ​യ​നീ​യം. കാ​ൺ​പു​രി​ലെ ഭ​ദ്രാ​സി​ൽ ഏ​പ്രി​ൽ മാ​സ​ത്തി​ൽ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചത് ഇ​രു​പ​തില​ധി​കം പേ​രാ​ണ്. എ​ന്നാ​ൽ‌ ഇ​വ കൊറോണ മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പെ​ട്ടി​ട്ടി​ല്ല. പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് രോഗം കണ്ടെത്താൻ ക​ഴി​യാ​തെ പോ​കു​ന്ന​തിൻ്റെ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. എ​ന്നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​വ കൊറോണ മ​ര​ങ്ങ​ൾ ത​ന്നെ​യെ​ന്ന് ചില പ്രാ​ദേ​ശി​ക മാധ്യമങ്ങൾ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​ക​ൾ വ​ള​രെ കു​റ​വാ​യ​തും പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും മൂ​ലം ജ​ന​ങ്ങ​ൾ ജീ​വ​ൻ​ ര​ക്ഷി​ക്കാ​ൻ മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളി​ലേ​ക്ക് തി​രി​യാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​റ്റാ​വ ജി​ല്ല​യി​ൽ കൊറോണ വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. ഗ്രാ​മ​ങ്ങ​ളി​ലാ​ണ് രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഇ​വ​ർ എ​ത്തു​മ്പോ​ഴേ​ക്കും രോ​ഗി​ക​ളു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യി​രി​ക്കും.

ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യ ബി.ആ​ർ. അം​ബേ​ദ്ക​ർ ആ​ശു​പ​ത്രി​യി​ൽ 100 കി​ട​ക്ക​ക​ളു​ള്ള കൊറോണ വാ​ർ​ഡി​ലെ ശു​ചി​മു​റി പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. കൊറോണ വാ​ർ​ഡി​ൽ ജോ​ലി​ ചെ​യ്യി​ല്ലെ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ശു​ചി​മു​റി പൂ​ട്ടി​യ​ത്. അ​തി​നാ​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണെ​ന്ന് ഇ​ന്ത്യാ ടു​ഡേ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

കൈ​ക​ളും പാ​ത്ര​ങ്ങ​ളും ക​ഴു​കു​ന്ന​തി​ന് ആ​ശു​പ​ത്രി​യു​ടെ വെ​ളി​യി​ൽ ടാ​പ്പു​ണ്ട്. ഇ​തി​നു സ​മീ​പ​മാ​ണ് മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​തെ​ന്ന് ഒ​രു രോ​ഗി​യു​ടെ ഭാ​ര്യ പ​റ​യു​ന്നു. ത​ങ്ങ​ൾ മ​റ്റ് എ​വി​ടെ പോ​കു​മെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു.

വാ​ർ‌​ഡു​ക​ളി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു. സാ​മൂ​ഹി​ക അ​ക​ലം​പാ​ലി​ക്ക​ൽ സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. ആ​ളു​ക​ൾ വാ​ർ​ഡു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പോ​ലും കി​ട​ക്കു​ന്നു. ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും വാ​ർ​ഡു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യും. ഒ​രു സു​ര​ക്ഷ​യു​മി​ല്ല. രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഇ​ന്ത്യാ ടു​ഡേ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ര​ണ്ടു മ​ണി​ക്കൂ​റോ​ളം ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടും ഡോ​ക്ട​ർ​മാ​രേ​യോ ന​ഴ്സു​മാ​രേ​യോ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. സ​ഹാ​യി​ക്കാ​ൻ ആ​രു​മി​ല്ല. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ സ്വ​യം തു​റ​ക്ക​ണം, എ​ങ്ങ​നെ​യാ​ണെ​ന്ന് ത​ങ്ങ​ൾ‌​ക്ക് അ​റി​യി​ല്ലെ​ന്നും ഒ​രു രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ.

ആ​ശു​പ​ത്രി​യി​ൽ ര​ക്ത​സ​മ്മ​ർ​ദം അ​ള​ക്കാ​നു​ള്ള ഉ​പ​ക​ര​ണം പോ​ലു​മി​ല്ലെ​ന്ന് അ​മ്മ​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യു​വ​തി പ​റ​ഞ്ഞു. ത​ൻറെ അ​മ്മ ബി​പി രോ​ഗി​യാ​ണ്. പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മൊ​ന്നു​മി​ല്ല. അ​തി​നാ​ൽ എ​ന്ത് മ​രു​ന്ന് ന​ൽ​കു​മെ​ന്നു​പോ​ലും തീ​രു​മാ​നി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല- അ​വ​ർ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​ക​ൾ അ​സൗ​ക​ര്യ​ങ്ങ​ൾ വീ​ർ​പ്പു​മു​ട്ടു​മ്പോ​ഴും 114 വെ​ൻറി​ലേ​റ്റ​റു​ക​ൾ ഫി​റോ​സാ​ബാ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പൊ​ടി​പി​ടി​ച്ച്‌ കി​ട​ക്കു​ക​യാ​ണ്. പി‌​എം കെ​യേ​ഴ്സ് ഫ​ണ്ടി​ൽ നി​ന്ന് വാ​ങ്ങി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യെ​ങ്കി​ലും അ​വ​യൊ​ന്നും ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൻ്റെ ഗ്രാ​മ​ങ്ങ​ളി​ൽ ആ​രോ​ഗ്യ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ൾ വൈ​റ​സി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​നാ​യി മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യാ​ണ്. മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും കൊറോണയെ തു​ര​ത്തു​വാ​ൻ മ​ത​ച​ട​ങ്ങ​ളു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഒ​ൻ​പ​ത് ദി​വ​സ​ത്തെ പ്രാ​ർ​ഥ​ന​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ള​വും പൂ​ക്ക​ളും​നി​റ​ച്ച കു​ട​ങ്ങ​ളു​മാ​യി വ​യ​ലി​ലെ ഒ​ഴി​ഞ്ഞ​പ്ര​ദേ​ശ​ത്ത് പോ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​വ​ർ ദു​ർ​ഗാ​ദേ​വി​യോ​ട് പ്രാ​ർ​ഥി​ക്കു​ന്നു. ഈ പ്രാ​ർ​ഥ​ന​ക​ളി​ലൊ​ന്നും ത​ന്നെ ആ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​താ​യി കാ​ണു​ന്നി​ല്ല. മാ​സ്കും ധ​രി​ക്കാ​തെ​യാ​ണ് ഇ​വ​ർ മ​ത​ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. ഈ ​പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യാ​ൽ കൊറോണ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ വി​ശ്വ​സി​ക്കു​ന്നു.