Home Covid-19 ചെന്നൈയിൽ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ നാലു കൊറോണ രോഗികള്‍ മരിച്ചു

ചെന്നൈയിൽ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ നാലു കൊറോണ രോഗികള്‍ മരിച്ചു

0

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ നാലു കൊറോണ രോഗികള്‍ മരിച്ചു. ചെന്നൈ ജനറല്‍ ആശുപത്രി പരിസരത്ത് ചികിത്സ കിട്ടാന്‍ ഇവര്‍ മണിക്കൂറുകളോളം കാത്തുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്യാസന്നനിലയില്‍ ആംബുലന്‍സില്‍ ചികിത്സ കാത്തുകിടന്നത് 24 പേരാണ്. ആംബുലന്‍സില്‍ എത്തി ഡോക്ടര്‍മാര്‍ ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 1200 കിടക്കകളുള്ള ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 30,355 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 293 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 1,72, 735 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here