Home Covid-19 നാല് ദിവസം അഗ്നിപൂജ നടത്തിയാൽ കൊറോണ രാജ്യത്തെ തൊടില്ല; വിവാദ പരാമർശവുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍

നാല് ദിവസം അഗ്നിപൂജ നടത്തിയാൽ കൊറോണ രാജ്യത്തെ തൊടില്ല; വിവാദ പരാമർശവുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍

0

ഇന്‍ഡോര്‍: എല്ലാവരും നാല് ദിവസം അഗ്നിപൂജ നടത്തിയാൽ കൊറോണയുടെ മൂന്നാം തരംഗം രാജ്യത്തെ തൊടില്ലെന്ന് മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം.

പരിസ്ഥിതി ശുദ്ധീകരണത്തിനായി, നാല് ദിവസത്തേക്ക് യജ്ഞം നടത്തുക. ഇതാണ് യജ്ഞ ചികിൽസ. മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയില്‍ നിന്ന് രക്ഷനേടുന്നതിനായി യജ്ഞ ചികിത്സ നടത്തിയിരുന്നു. നമുക്ക് ഒരുമിച്ച് പരിസ്ഥിതിയെ ശുദ്ധീകരിക്കാം, കൊറോണ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുകപോലുമില്ല.

ഇന്‍ഡോറില്‍ കൊറോണ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് മാധ്യമപ്രവര്‍ത്തകരോട് കൊറോണയ്ക്ക് പരിഹാരമാർഗം നിർദ്ദേശിച്ചത്. രണ്ടാം കൊറോണ വ്യാപനം രാജ്യത്തെ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതാക്കുകയും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അമിതഭാരവുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

വിവാദ അഭിപ്രായപ്രകടനങ്ങളിലൂടെ ഉഷാ താക്കൂര്‍ മുമ്പും ഏറെ വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു. കൊറോണ കെയര്‍ സെന്ററുകളില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിന് മന്ത്രി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്തിടെ മഹാമാരി നിര്‍മ്മാര്‍ജ്ജനത്തിന് ഇന്‍ഡോറിലെ വിമാനത്താവളത്തിലെ ഒരുപ്രതിമയ്ക്ക് മുന്നില്‍ ഇവര്‍ പൂജകള്‍ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here