Home World ഇസ്രായേലിൽ ഹമാസിൻ്റെ റോക്കറ്റ് ആകമണം; ജനലിലൂടെ പാഞ്ഞുവന്ന റോക്കറ്റ് മലയാളി യുവതിയുടെ ജീവനെടുത്തു

ഇസ്രായേലിൽ ഹമാസിൻ്റെ റോക്കറ്റ് ആകമണം; ജനലിലൂടെ പാഞ്ഞുവന്ന റോക്കറ്റ് മലയാളി യുവതിയുടെ ജീവനെടുത്തു

0

ജെറുസലേം: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രയേൽ യുവതിയും കൊല്ലപ്പെട്ടു.

വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിച്ചത്. പെട്ടന്ന് തന്നെ ഇവർക്ക് സുരക്ഷാ മുറിയിലേക്ക് ഓടി മാറുന്നതിന് സമയം കിട്ടിയില്ലെന്നാണ് ഇസ്രായേലിൽ ഇവർ ഒപ്പം ജോലി ചെയ്യുന്ന മലയാളികൾ പറഞ്ഞത്.

മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട്‌ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഇസ്രായേൽ അംബാസിഡർക്ക് കത്തയച്ചിട്ടുണ്ട്.

കിഴക്കൻ ജറുസലേമിലെ ശൈഖ് ജറായിലേക്ക് ഇസ്രായേലിൽ നിന്നും ജൂത കുടിയേറ്റം നടത്തുകയും പാലസ്തീൻ കുടുംബങ്ങളെ പുറത്താക്കുന്നതിനുമെതിരെയാണ് നിലവിൽ പ്രക്ഷോഭം നടക്കുന്നത്. ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ 9 കുട്ടികളുൾപ്പെടെ 24 പാലസ്തീൻ പൗരർ ഇതുവരെ കൊല്ലപ്പെട്ടതയാണ് വിവരം.106 പേർക്ക് ആക്രമണത്തിനിടെ പരിക്ക് പറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here