മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിക്കറ്റ്താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കൊറോണ ബാധിച്ച് മരിച്ചു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നില വഷളായ പ്രമോദ് കുമാര്‍ ചൗളയുടെ വേർപാട് പിയൂഷ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
ലെഗ്സ്പിന്നറായ പിയൂഷ് ചൗള ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്സിൽ നിന്ന് ഇത്തവണ മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയിരുന്നു. പാതിവഴിയില്‍ മാറ്റിവെച്ച ഐ.പി.എല്ലില്‍ മുംബൈ കളിച്ച ഏഴു മത്സരങ്ങളിലും പിയൂഷ് കളത്തിലിറങ്ങിയിരുന്നില്ല.