Home Covid-19 ‘വിരുഷ്‌ക’ യുടെ കൊറോണ പ്രതിരോധത്തിന് വന്‍ പിന്തുണ നല്‍കി ആരാധകര്‍; 24 മണിക്കൂറില്‍ സമാഹരിച്ചത് 3.6 കോടി ₹

‘വിരുഷ്‌ക’ യുടെ കൊറോണ പ്രതിരോധത്തിന് വന്‍ പിന്തുണ നല്‍കി ആരാധകര്‍; 24 മണിക്കൂറില്‍ സമാഹരിച്ചത് 3.6 കോടി ₹

0

മുംബൈ: കൊറോണ രണ്ടാം വ്യാപനത്തില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുമ്പോള്‍ രാജ്യത്തിന് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ആരംഭിച്ച ധനസമാഹരണ പ്രവര്‍ത്തനത്തിന് വന്‍ പിന്തുണ. രണ്ട് കോടി രൂപ സംഭാവന നല്‍കിയാണ് ഇരുവരും ധന സമാഹരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നത്.

‘ഇന്‍ ദിസ് ടുഗതര്‍’ എന്ന ഹാഷ്ടാഗോടെ സാമൂഹിക മാധ്യമങ്ങളില്‍
ഇരുവരും തുടക്കമിട്ട ക്യമ്പയിന്‍ ആരാധകര്‍ ഏറ്റെടുത്തതിന് തെളിവാണ് ഇതുവരെ അതില്‍ എത്തിയ തുക. ഇരുപത്തിനാല് മണിക്കൂറിനിടെ 3.6 കോടി രൂപയാണ് ലഭിച്ചത്. കൊറോണ രോഗ ബാധിതര്‍ക്ക് ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാനാണ് ഈ പണം ചെലവഴിക്കുക.

ഏഴ് കോടി രൂപ ലക്ഷ്യമിട്ടാണ് ഫണ്ട് ശേഖരണം തുടങ്ങിയത്. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ഇത്രയും തുക ലഭ്യമായ വിവരം കോഹ്ലിയും അനുഷ്‌കയും തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം തുടരാമെന്ന് കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here