തമിഴ് ഹാസ്യനടൻ പാണ്ഡു കൊറോണ ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു (74) കൊറോണ ബാധിച്ച് മരിച്ചു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. 

പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്