വ​യ​റു​വേ​ദ​ന: പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​പ്റ്റ​ൻ കെ.​എ​ൽ.​രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ക​ഠി​ന​മാ​യ വ​യ​റു​ വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​പ്റ്റ​ൻ കെ.​എ​ൽ.​രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്യൂ​ട്ട് അ​പ്പെ​ൻ​ഡി​സൈ​റ്റി​സ് സ്ഥി​രീ​ക​രി​ച്ച താ​ര​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​മെ​ന്ന് പ​ഞ്ചാ​ബ് കിം​ഗ്സ് അ​റി​യി​ച്ചു. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കു​ന്ന താ​ര​ത്തി​നു കു​റ​ച്ച്‌ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ് പ​ഞ്ചാ​ബി​ന് തി​രി​ച്ച​ടി​യേ​റ്റ​ത്. രാ​ഹു​ലി​ൻറെ അ​സാ​ന്നി​ധ്യ​ത്തി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ടീ​മി​നെ ന​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ 331 റ​ൺ​സു​മാ​യി ഓ​റ​ഞ്ച് ക്യാ​പ്പ് പോ​രാ​ട്ട​ക്കാ​രി​ൽ മു​ന്നി​ലാ​ണ് രാ​ഹു​ൽ. ടൂ​ർ​ണ​മെ​ൻറി​ൽ ത​ക​ർ​പ്പ​ൻ ഫോ​മി​ൽ നി​ൽ​ക്കെ​യാ​ണ് രാ​ഹു​ലി​ന് പി​ൻ​വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത്. പ്ലേ ​യോ​ഫ് സ്വ​പ്നം കാ​ണു​ന്ന പ​ഞ്ചാ​ബി​നു ഇ​ത് വ​ൻ തി​രി​ച്ച​ടി​യാ​ണ്.