ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് നടത്തിയതിന്റെ പേരില്‍ കൊലപാതക കുറ്റം ചുമത്തണമെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നിന്ദ്യമായ അഭിപ്രായമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ചു. മദ്രാസ് ഹൈക്കോടതി നിന്ദ്യവും നീചവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.
മദ്രാസ് ഹൈക്കോടതി ഒരു സ്വതന്ത്ര ഭരണഘടനാ അതോറിറ്റിയായിരുന്നിട്ടും മറ്റൊരു സ്വതന്ത്ര ഭരണഘടനാ അതോറിറ്റിയുടെ മേല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ഗുരുതരമായ കൊലപാതക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷ പരിഗണിക്കും.
തമിഴ്നാട് തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ റാലികള്‍ അവസാനിപ്പിക്കാത്തത് കൊറോണ വ്യാപനത്തിന് കാരണമായതെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നാണ് ഏപ്രില്‍ 26 നാണ് മദ്രാസ് ഹൈ്‌ക്കോടതി പരാമര്‍ശിച്ചത്.