Home Finance ടൈം മാഗസിൻ പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച് റിലയൻസ് ജിയോയും ബൈജൂസും

ടൈം മാഗസിൻ പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച് റിലയൻസ് ജിയോയും ബൈജൂസും

0

ന്യൂഡല്‍ഹി: ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ബിസിനസ്സ് സ്ഥാപനങ്ങളുടെ ആദ്യ നൂറില്‍ ഇടംപിടിച്ച് ഇന്ത്യയില്‍ നിന്നുള്ള രണ്ട് കമ്പനികള്‍. റിലയന്‍സ് ഇന്‍ട്രസ്ട്രിസിന്റെ ഉപകമ്പനിയായ റിലയന്‍സ് ജിയോയും ബൈജൂസുമാണ് ചരിത്രത്തില്‍ ആദ്യമായി ടൈം മാഗസിന്‍ തയ്യാറാക്കിയ പട്ടികയില്‍ ഇടംപിടിച്ചത്.

ഇന്നോവേറ്റേർസ് കാറ്റഗറിയിലാണ് ജിയോ പ്ലാറ്റ്ഫോം ഇടംപിടിച്ചത്. സൂം, അഡിഡാസ്, ടിക്ടോക്, ഐകിയ, മോഡേർണ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികളും ജിയോക്കൊപ്പം ഈ വിഭാഗത്തിലുണ്ട്.

ഹെൽത്ത്കെയർ, എന്റർടെയ്ൻമെന്റ്, ട്രാൻസ്പോർട്ടേഷൻ, ടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികളെ ഉൾപ്പെടുത്തിയുള്ളതാണ് പട്ടിക. നേതൃത്വം, ഭാവി ലക്ഷ്യം, സ്വാധീനം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിനൊടുവിലാണ് പട്ടിക തയ്യാറാക്കിയത്.

കൊറോണ കാലത്ത് പോലും ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനായത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് കമ്പനിക്ക് നേട്ടമായി. പിന്നാലെ നിരവധി എജുക്കേഷണൽ സ്ഥാപനങ്ങളെ കൂടെച്ചേർത്ത് സ്വാധീനം വർധിപ്പിച്ചതും നേട്ടമായി

LEAVE A REPLY

Please enter your comment!
Please enter your name here