Home National പ്രവാസികൾക്ക് തിരിച്ചടിയായി നേപ്പാൾ തീരുമാനം ; നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യക്കാർക്ക് വിലക്ക്

പ്രവാസികൾക്ക് തിരിച്ചടിയായി നേപ്പാൾ തീരുമാനം ; നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യക്കാർക്ക് വിലക്ക്

0

ന്യൂഡെൽഹി: നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായി നേപ്പാളിന്റെ പുതിയ തീരുമാനം. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം ശഠിക്കുന്നതാണ് പ്രവാസികൾക്ക് മുന്നിൽ വിലങ്ങുതടിയാകുന്നത്. വിലക്ക് നാളെ അർധരാത്രി മുതൽ പ്രാബല്യത്തിലാവും.

നാളെ രാത്രി മുതൽ ഇത്തരം യാത്രകൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നാണ് നേപ്പാളിന്റെ നിർദ്ദേശം. വിദേശരാജ്യങ്ങളിലേക്ക് പോകാനായി നേപ്പാളിലെത്തിയ ഇന്ത്യക്കാർ നേപ്പാൾ വിടണമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

നേപ്പാൾ വഴി ഗൾഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എൻഒസി ചട്ടങ്ങളിൽ ഇളവുവരുത്തിയതായി വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നത്.

മന്ത്രിയുടെ ഉറപ്പിനുശേഷം പ്രതീക്ഷയിലായിരുന്ന പ്രവാസികൾക്ക് നേപ്പാളിന്റെ പുതിയ നിയന്ത്രണം വലിയ രീതിയിൽ തിരിച്ചടിയാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here