Home Politics മ​ൻ​സൂ​ർ വ​ധ​ക്കേ​സ് പ്ര​തി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ; പി​ന്നി​ൽ ലീ​ഗെ​ന്ന് സി​പി​എം

മ​ൻ​സൂ​ർ വ​ധ​ക്കേ​സ് പ്ര​തി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ; പി​ന്നി​ൽ ലീ​ഗെ​ന്ന് സി​പി​എം

0

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി പിപി ജാബിറിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ചു. ജാബിറിന്റെ മുക്കില്‍ പീടിക, വള്ളുകണ്ടിയിലെ വീടിനു പിന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്. കാര്‍, രണ്ട് ടൂ വീലറുകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

അര്‍ദ്ധ രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം. ചൊക്ലി പൊലീസും, ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സി പി ഐ എം ആരോപിച്ചു.

ജാബിറിനെ പിടികൂടാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇതില്‍ ലീഗ് നേരത്തെ പ്രതിഷേധിച്ചിരുന്നു. സി പി എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍. വീടിന്റെ പുറക് വശത്താണ് തീയിട്ടത്. ഒരു ഭാഗം കത്തി നശിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന നാനോ കാറും സ്കൂട്ടറും കത്തി നശിച്ചിട്ടുണ്ട്. പോലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here