വയനാട്: കൊറോണ ബാധിതയായ ആരോഗ്യപ്രവർത്തക മരിച്ചു. മാനന്തവാടി ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതി (25)യാണ് മരിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസമാണ് അശ്വതി പോസിറ്റീവായത്. പിന്നാലെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഒന്നര മാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു. താൽക്കാലികാടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു മേപ്പാടി സ്വദേശിനിയായ അശ്വതി.