കൊറോണ വ്യാപനം : ഐപിഎല്ലില്‍ നിന്ന് താരങ്ങള്‍ പിന്മാറുന്നു

കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നുമുള്ള താരങ്ങളുടെ പിന്മാറ്റം തുടര്‍ച്ചയാകുന്നു. മൂന്ന് ഓസിസ് താരങ്ങളാണ് ഇന്ന് ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയത്. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസ് ബോളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, സ്പിന്നര്‍ ആദം സാംപ, രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബോളര്‍ ആന്‍ഡ്രൂ ടൈ എന്നിവരാണ് മടങ്ങിയത്.

കൊറോണ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഡെല്‍ഹി ക്യാപിറ്റില്‍സ് താരം ആര്‍ ആശ്വിനും രാജസ്ഥാന്‍ റോയല്‍സ് താരം ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഐപിഎല്‍ വിട്ടിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ താരങ്ങ്ള്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും വിദേശ താരങ്ങളുടെ പിന്മാറ്റത്തിന് കാരണമായിട്ട് ഉണ്ട്. ഓസ്‌ട്രേലിയയും വിലക്ക് ഏര്‍പ്പെടുത്തുമെന്ന അനൗദ്യോഗിക റിപ്പോര്‍ട്ട് ഇന്ത്യയില്‍ കുടുങ്ങി പോകുമോ എന്ന ആശങ്ക താരങ്ങളില്‍ ഉയര്‍ത്തി. എങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചാണ് താരങ്ങള്‍ മടങ്ങിയത്.

അതേസമയം താരങ്ങള്‍ക്ക് വേണ്ട പിന്തുണ ഉണ്ടാകുമെന്ന് ഫ്രാഞ്ചൈസികള്‍ പറയുന്നു. സീസണില്‍ ഒന്നരക്കോടി മുടക്കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് സാംപയെ സ്വന്തമാക്കിയത്. റിച്ചാര്‍ഡ്‌സനെ നാല് കോടി രൂപയക്കും . കൊറോണയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.