Home Entertainment കർഷകനായി മോഹൻലാൽ; ലോക്ക്ഡൗൺ സമയത്തെ ലാലേട്ടൻ്റെ ജൈവകൃഷി വീഡിയോ വൈറൽ

കർഷകനായി മോഹൻലാൽ; ലോക്ക്ഡൗൺ സമയത്തെ ലാലേട്ടൻ്റെ ജൈവകൃഷി വീഡിയോ വൈറൽ

0

കൊച്ചി: ലോക്ക്ഡൗൺ സമയത്തെ തന്റെ വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ പറഞ്ഞു.താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാൽ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയിൽ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് ആ വരവ്. തുടർന്ന് തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങൾ പറിക്കുന്നതും വിഡിയോയിൽ കാണാം.

താരം തന്റെ ആരാധകരോടായി പറയുന്നത് ഇങ്ങനെ-
ഇത് വിത്തിന് വേണ്ടി നിർത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയിൽ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടുന്ന പച്ചക്കറികൾ ഞങ്ങൾ ഉണ്ടാക്കി എടുക്കുന്നത്. നമുക്ക് പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എല്ലാമുണ്ട്. എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്.

ചെറിയ സ്ഥലത്ത് നിന്ന് നമുക് ആവശ്യമുള്ള കൃഷി ഉണ്ടാക്കിയെടുക്കാം. അതിന് ആളുകൾ തയ്യാറാകണം. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാം. ഞാൻ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.

സഹായിയോട് പുതിയതായി എന്താണ് കൃഷി ചെയ്യുന്നത് എന്ന് ചോദിക്കുകയാണ് സഹായി ചൈനീസ് മുളക് എന്ന് മറുപടി നൽകുകയും ചെയ്യുന്നു. തുടർന്ന് തക്കാളി കൃഷിയിലേക്ക് കടക്കുന്നു. 40-45 ദിവസങ്ങൾക്ക് ശേഷം തക്കാളി പറിക്കാം എന്ന് താരം പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here