Home Finance സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു; പവന് 160 രൂപ കുറഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ലെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയിലെത്തിയിരുന്നു. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയർന്ന സ്വർണ വില വ്യാഴാഴ്ചയായിരുന്നു.

ആഴ്ചകൾക്ക് ശേഷമാണ് വില 36,000നു മുകളിൽ പോയത്. ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 33,320. തുടർന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളിൽ വർധിക്കുകയായിരുന്നു. കൊറോണ രണ്ടാം തരംഗത്തെത്തുടർന്ന് രാജ്യാന്തര വിപിണിയിലുണ്ടായ തകർച്ച സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here