Home Local News ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കൈലാസത്തിലേക്ക്​ വിലക്കി ആൾദൈവം നിത്യാനന്ദ

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കൈലാസത്തിലേക്ക്​ വിലക്കി ആൾദൈവം നിത്യാനന്ദ

0

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ വിലക്കി ആൾദൈവം നിത്യാനന്ദ. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കൈലാസത്തിലേക്ക് പ്രവേശിക്കുന്നിതിൽ നിന്നും വിലക്കുന്നു എന്നാണ് നിത്യാനനന്ദയുടെ പ്രസ്താവനയിൽ പറയുന്നത്.നിത്യാനന്ദയുടെ ഉത്തരവിനെതിരെ വ്യാപക പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ​ ഉയരുന്നത്.

ഇന്ത്യക്ക് പുറമെ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. പിന്നീട് ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സെൻട്രൽ ബാങ്കും കൈലാഷിയൻ ഡോളർ എന്ന പേരിൽ കറൻസിയുമുണ്ടാക്കിയിരുന്നു.

ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണവ്യവസ്ഥയുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിച്ചത്. സ്വന്തമായ പതാകയും ദേശീയ ചിഹ്നവും നിത്യാനന്ദയുടെ കൈലാസത്തിനുണ്ട്.

ഹിന്ദുരാജ്യം എന്നവകാശപ്പെട്ടു കൊണ്ട് ‘കൈലാസ’ എന്ന പേരിൽ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ്‌ വാങ്ങി, പിന്നീടത് സ്വന്തം രാജ്യമായി നിത്യാനന്ദ പ്രഖ്യാപിക്കുകയായിരുന്നു.ഓഗസ്റ്റിൽ നിത്യാനന്ദ പുതിയ സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ പുതിയ കറൻസിയും പുറത്തിറക്കി. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവർത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here