പാരിസ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ഫ്രാൻസ് പത്ത് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തി. പുതിയ കൊറോണ വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സർക്കാർ വക്താവ് അറിയിച്ചു.
ബ്രസീലിൽനിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസ് ദിവസങ്ങൾക്ക് മുമ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അർജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യയിൽനിന്ന് എത്തുന്നവർക്കും ക്വാറന്റീൻ.
അതേസമയം കൊറോണ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിരുന്നു ബ്രിട്ടൻ. ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിരുന്നു. നേരത്തെ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിൽ 103 പേരിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.