Home Sports പരാജയങ്ങളില്‍ അസ്വസ്ഥനല്ല; സ്വാഭാവിക ശൈലിയില്‍ ബാറ്റിംഗ് തുടരും: സഞ്ജു

പരാജയങ്ങളില്‍ അസ്വസ്ഥനല്ല; സ്വാഭാവിക ശൈലിയില്‍ ബാറ്റിംഗ് തുടരും: സഞ്ജു

0

മുംബൈ: ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ച വെയ്ക്കുകയും തുടര്‍ മത്സരങ്ങളില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയോടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്റെ പക്കല്‍ നിന്നും രാജസ്ഥാന്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. ഡെല്‍ഹിക്കും ചെന്നൈയ്ക്കും എതിരായ മത്സരങ്ങളില്‍ നല്ല സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിനായില്ല.

എന്നാല്‍ കളിയില്‍ ജയപരാജയങ്ങള്‍ സാധാരണമാണെന്നും താന്‍ ഇതുവരെ കളിച്ചിരുന്ന ശൈലി തുടരാന്‍ തന്നെയാണ് തീരുമാനമെന്നും സഞ്ജു പറയുന്നു. ഐപിഎല്ലില്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നത് പ്രധാനമാണെന്ന് വിശ്വസിക്കുന്നു. വിജയം നേടിയപ്പോള്‍ താന്‍ വളരെയധികം റിസ്‌ക് എടുത്തിട്ടുണ്ടെന്നും ഇതാണ് താന്‍ ഒരു സെഞ്ച്വറി നേടാന്‍ കാരണമെന്നുമാണ് സഞ്ജുവിന്റെ നിലപാട്.

ഐപിഎല്‍ എന്നത് ഒരു നീണ്ട പരമ്പരയാണ്. എന്റെ ഷോട്ടുകള്‍ നിയന്ത്രിക്കണമെന്നെനിക്കില്ല. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ തന്നെ ബാറ്റിങ് തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പരാജയങ്ങളും നേരിടുന്നുണ്ട്. ഔട്ട് ആകുന്നതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നില്ല. പക്ഷേ വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമിന്റെ വിജയത്തിന് സംഭാവന നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു.- സഞ്ജു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here