Home Education കൊറോണ വ്യാപനം ; യുജിസി നെറ്റ് പരീക്ഷകളും മാറ്റി

കൊറോണ വ്യാപനം ; യുജിസി നെറ്റ് പരീക്ഷകളും മാറ്റി

0

ന്യൂഡെല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടത്താനിരുന്ന യുജിസി- നെറ്റ് പരീക്ഷകളും മാറ്റി വച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും.

ഉദ്യോഗാര്‍ത്ഥികളുടേയും പരീക്ഷ നടത്തുന്നവരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് തീരുമാനമെന്നും പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുന്‍പ് തീയതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

ഇതിനോടകം രാജ്യത്തെ വിവിധ ബോര്‍ഡ് പരീക്ഷകളും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവയക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here