ലണ്ടന്‍: യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ പേരില്‍ ചേരിതിരിഞ്ഞ് ഫുട്ബോള്‍ ലോകം. ചാമ്പ്യന്‍സ് ലീഗിന് ബദലായി പന്ത്രണ്ട് വന്‍ നിര ക്ലബുകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗിന്റെ പേരിലാണ് ഫുട്‌ബോള്‍ ലോകത്ത് ചേരിതിരവ്.
ഫുട്‌ബോളിനെതിരായ യുദ്ധമെന്നാണ് സൂപ്പര്‍ ലീഗിനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ലോക നേതാക്കള്‍ക്കൊപ്പം പ്രമുഖ കളിക്കാര്‍ കൂടി ചേര്‍ന്നതോടെ യൂറോപ്യന്‍ ഫുട്‌ബോള്‍ ലോകം വന്‍ ചര്‍ച്ചകള്‍ക്കുള്ള വേദിയായി മാറിയിരിക്കുകയാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ക്കൊപ്പം പിഎസ്ജി താരം അന്‍ഡര്‍ ഹെരേര, മുന്‍ ആഴ്സണല്‍ താങ്ങളായ മെസ്യൂട് ഓസില്‍, ലൂക്കാസ് പൊഡോള്‍സ്‌കി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഗാരി നെവില്‍ തുടങ്ങിയവരും യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യന്‍ സൂപ്പര്‍ ലീഗിനായുള്ള പദ്ധതി ഫുട്‌ബോളിനെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു. പുതിയ ലീഗിനെതിരായ നടപടിയില്‍ അധികൃതരെ പിന്തുണയ്ക്കുമെന്നും മുന്നോട്ട് പോകുന്നതിന് മുന്‍പ് ക്ലബുകള്‍ ഫുട്‌ബോള്‍ ലോകത്താകമാനമുള്ള ആരാധകരെ കൂടി പരിഗണിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
വലിയ ഗെയിമുകളുടെ ആസ്വാദ്യത, അവ സംഭവിക്കേണ്ടത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്, എല്ലാ ആഴ്ചയും അല്ല.’- ഓസിലും പറയുന്നു.
സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സൂപ്പര്‍ ലീഗില്‍ കളിക്കാനില്ലെന്ന പ്രഖ്യാപിച്ച 14 ക്ലബുകളുമായി നാളെ പ്രീമിയര്‍ ലീഗ് അധികൃതര്‍ കൂടിക്കാഴ്ച നടത്തും.
ഇംഗ്ലീഷ് ക്ലബുകളായ ആഴ്സനല്‍, ചെല്‍സിയ, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഇറ്റാലിയന്‍ ക്ലബുകളായ എസി മിലാന്‍, ഇന്റര്‍ മിലാന്‍, യുവന്റസ് സ്പാനിഷ് ക്ലബുകളായ അത്ലെറ്റികോ, യുവന്റസ് സ്പാനിഷ് ക്ലബുകളായ അത്ലെറ്റികോ മാഡ്രിഡ്, ബാഴ്സലോണ, റിയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ സംയുക്ത പ്രസ്താവനയിലാണ് സൂപ്പര്‍ ലീഗിന്റെ വരവ് ഔദ്യോഗികമായി അറിയിച്ചത്.