തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം – കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്നാട്. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി. കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം ഇ-പാസ് വാങ്ങാൻ. അതിർത്തിയിൽ എത്തുന്നവരുടെ സാംപിൾ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടി സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോൺ നമ്പറും നൽകി യാത്രക്കാർക്ക് പോകാം. പരിശോധനാ ഫലം ഫോണിലേയ്ക്ക് അയച്ചു നൽകുകയാണ് ചെയ്യുക.