Home Technology വാട്‌സ് ആപ്പില്‍ സുരക്ഷ വീഴ്ച; മുന്നറിയിപ്പുമായി സൈബര്‍ വിഭാഗം

വാട്‌സ് ആപ്പില്‍ സുരക്ഷ വീഴ്ച; മുന്നറിയിപ്പുമായി സൈബര്‍ വിഭാഗം

0

ന്യൂഡെല്‍ഹി: വാട്സ്ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയതായി സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി. ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 2.21.4.18ലും ഐഒഎസ് വെര്‍ഷന്‍ 2.21.32ലുമാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ഹാക്കര്‍മാര്‍ക്ക് സെക്യൂരിറ്റി കോഡുകള്‍ ഹാക്ക് ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് സിഇആര്‍ടി. വ്യക്തമാക്കി.

ഈ സുരക്ഷാ വീഴ്ച ഉപയോഗിച്ച് വ്യക്തഗത വിവരങ്ങള്‍ ഹാക്ക് ചെയ്യാനും സാധികുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. കാഷെ കോണ്‍ഫിഗറേഷന്‍ പ്രശ്നങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതെന്ന് ഏജന്‍സി പറയുന്നു.

അപകടസാധ്യത ഭീഷണി നേരിടാന്‍ ആപ്ലിക്കേഷന്റെ ഉപയോക്താക്കള്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നോ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സുരക്ഷ വിഭാഗം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here