കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്.
ബാലുശ്ശേരി കാരാട്ട്പാറ കള്ളുഷാപ്പിന് സമീപം ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ പറയാനാകൂവെന്നും പൊലീസ് പറഞ്ഞു.