Home State തിരുവനന്തപുരത്ത് സ്വർണ വ്യാപാരിയിൽ നിന്ന് 100 പവൻ കവർന്ന കേസ്; അഞ്ചു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് സ്വർണ വ്യാപാരിയിൽ നിന്ന് 100 പവൻ കവർന്ന കേസ്; അഞ്ചു പേർ കസ്റ്റഡിയിൽ

0

തിരുവനന്തപുരം: സ്വർണ വ്യാപാരിയെ ആക്രമിച്ച്‌ 100 പവൻ സ്വർണം കവർന്ന കേസിൽ പ്രതികൾ കസ്റ്റഡിയിൽ . അഞ്ചു പ്രതികളെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. ഇവരെ സ്‌റ്റേഷനിൽ എത്തിച്ചു. മംഗലപുരം പെരുമാതുറ സ്വദേശികളാണ് പ്രതികൾ. ആറു പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

സ്വർണാഭരണങ്ങൾ പണിത് ജ്വല്ലറിയിൽ എത്തിക്കുന്ന വ്യാപാരി മഹാരാഷ്ട്ര സ്വദേശി സമ്പത്തും ഡ്രൈവർ അരുണുമാണ് ആക്രമിക്കപ്പെട്ടത്. രണ്ട് കാറുകളിൽ എത്തിയ സംഘമാണ് കാർ തടഞ്ഞുനിർത്തി മുളക്‌പൊടി എറിഞ്ഞശേഷം ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച്‌ കവർച്ച നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് സമീപം സ്വർണവ്യാപാരി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയും സ്വർണം കവരുകയും ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാർ മംഗലപുരം സ്‌റ്റേഷനിലാണ്. പ്രതികൾക്ക ജ്വല്ലറി .ജീവനക്കാർ അടക്കം പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here