തിരുവനന്തപുരം: അടുത്ത അദ്ധ്യയനവർഷം ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുക പുതിയ സർക്കാർ വന്നതിനുശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇവ തടസമില്ലാതെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കൊറോണ വ്യാപനത്തെ തുടർന്ന് കർശന സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ജൂണിൽ ഫലപ്രഖ്യാപനം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
നിലവിലെ കൊറോണ വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യത ഇല്ലെന്നും വൈറസ് വ്യാപനം കുറഞ്ഞാൽ സ്‌കൂൾ തുറക്കുന്നതിലന് തടസ്സമുണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അടുത്ത അദ്ധ്യയസന വർഷം ആരംഭിക്കുന്നതിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലാണ് ആശങ്ക തുടരുന്നത്. കൊറോണ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം പുതിയ സർക്കാർ നിലവിൽ വന്നതിനു ശേഷം മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.