Home State കെ.എം.ഷാജി എംഎൽഎയുടെ വീട്ടിൽനിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു

കെ.എം.ഷാജി എംഎൽഎയുടെ വീട്ടിൽനിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു

0

ക​ണ്ണൂ​ർ: കെഎം ഷാ​ജി എം​എ​ൽ​എ​യു​ടെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അ​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂണിറ്റാണ് എംഎൽഎയുടെ വീട്ടിൽ ഇന്ന് പരിശോധന നടത്തിയത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാദ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​ർ മ​ണ​ലി​ലെ​യും വീ​ടു​ക​ളിലായിരുന്നു വി​ജി​ല​ൻ​സ് റെ​യ്ഡ്. ഷാ​ജി​ക്കെ​തി​രെ ഞാ​യ​റാ​ഴ്ച വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ഷാ​ജി​യു​ടെ സ്വ​ത്ത് സ​മ്പാദ​ന​ത്തി​ൽ വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​ന​ത്തി​ൻ്റെ വ​ർ​ധ​ന​വു​ണ്ടാ​യി വി​ജി​ല​ൻ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്.

ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു.

ഷാജിക്കെതിരെ നവംബറിൽ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എൽ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here