Home National മമത ബാനർജിയെ പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

മമത ബാനർജിയെ പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

0

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രചാരണത്തിൽ നിന്ന്‌ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ന്യൂനപക്ഷ വോട്ടർമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

കേന്ദ്രസേനയെ സ്ത്രീകൾ തന്നെ തടയണമെന്ന മമതയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിശദീകരണവും തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി എട്ടുവരെ പ്രചാരണത്തിൽ നിന്ന് മാറിനിൽക്കണമെന്നാണ് കമ്മീഷൻ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here