സുപ്രീം കോടതി ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും കൊറോണയെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: സുപ്രീം കോടതി ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും കൊറോണ പിടിപെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വാദങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വാദം കേള്‍ക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയും പരിസരവും പൂര്‍ണമായും അണുനശീകരണം ചെയ്തിട്ടുണ്ട്. വിവിധ ബഞ്ചുകള്‍ നേരത്തെ നിശ്ചയിച്ചതിലും മണിക്കൂര്‍ വൈകിയാകും കേസുകള്‍ പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കൊറോണ കേസുകളില്‍ ക്രമാതീതമായ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇന്നലെ മാത്രം പ്രതിദിന രോഗികളുടെ എണ്ണം 1.52 ലക്ഷം കടന്നിരുന്നു.