തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ആണ് നിലവിൽ അദ്ദേഹം.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.